Saturday, March 16, 2024 12:41 pm

പിതാവിനെ ടെറസിൽ നിന്ന് തള്ളിയിട്ട മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : വീടിന്റെ ടെറസില്‍ നിന്ന് മകന്‍ തള്ളിയിട്ട പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അന്തിയൂര്‍ക്കോണം കാപ്പിവിള പുത്തന്‍വീട്ടില്‍ വിനോദിനെയാണ് (56) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മകന്‍ വിപിന്‍ ( 20 ) തള്ളിയിട്ടത്. മകനെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: വിനോദിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് വിപിന്‍. മാതാവിന്റെ അമ്മയോടൊപ്പം തമിഴ്നാട് ഊരമ്പിലാണ് വിപിന്‍ താമസിക്കുന്നത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

സംഭവ ദിവസം രാത്രി 8ഓടെ വിപിന്‍ അന്തിയൂര്‍ക്കോണത്തെത്തി പിതാവുമായി സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി തിരികെ പോയിരുന്നു. രാത്രി മദ്യപിച്ചെത്തിയ വിപിന്‍ അന്തിയൂര്‍ക്കോണത്തെ വീട്ടിലെത്തി ടെറസിന് മുകളില്‍ കയറി. ഇതറിഞ്ഞ് വിനോദ് അവിടെയെത്തി മകനുമായി വീണ്ടും വാക്കുതര്‍ക്കവും പിടിവലിയുമുണ്ടായി. ഇതിനിടെ അടിയേറ്റ് വിനോദ് അബോധാവസ്ഥയില്‍ വീണു. തുടര്‍ന്ന് വിനോദിനെ ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വിപിന്‍ പോലീസിന് നല്‍കിയ മൊഴി.

രണ്ടാം ഭാര്യയുമായി പിണങ്ങിക്കഴിയുന്ന വിനോദ് മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുതെന്ന് പോലീസ് പറഞ്ഞു. തള്ളിയിട്ടശേഷം മുങ്ങിയ വിപിനെ പോലീസ് പെട്രോളിംഗിനിടെ തച്ചോട്ടുകാവ് ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം അറിയുന്നത്. ഉടനെ പോലീസ് വിപിനെ വീട്ടിലെത്തിച്ചപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിനോദിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി ; ശശി തരൂര്‍

0
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന്...

തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

0
കോഴിക്കോട് : കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍...

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

0
തിരുവനന്തപുരം : കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക്...

സംസ്‌കാരം സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും നയം ; ഭൂട്ടാൻ പ്രധാനമന്ത്രി

0
ഡൽഹി : ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ...