ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയുടെ തീയതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടി ജനുവരി 28, ഫെബ്രുവരി നാല്, 11, 18, 25 തീയതികളില്‍ നടക്കും. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജനുവരി 28ന് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 23ന് മുമ്പ്  ലഭിക്കണം.

കെഎപി രണ്ട്, മൂന്ന്, അഞ്ച് എന്നിവിടങ്ങളിലെ പരാതികള്‍ ഫെബ്രുവരി നാലിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്നാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരാതികള്‍ ഫെബ്രുവരി 11 നും മലപ്പുറം, കോട്ടയം ജില്ലകളിലെ പരാതികള്‍ ഫെബ്രുവരി 18 നുമാണ് സംസ്ഥാന പോലീസ് മേധാവി പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി യഥാക്രമം ഫെബ്രുവരി എട്ടും 12 ഉം ആണ്.

തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ ഫെബ്രുവരി 25 ന് പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി 20. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...