തൃശൂര്‍ പൂരം അലങ്കോലപെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃശൂര്‍ പൂരം അലങ്കോലപെട്ടതുമായി ബന്ധപെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഈ മാസം 24നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ടു ദിവസം മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് മുഖ്യമന്ത്രി തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കും. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണു മുഖ്യമന്ത്രി ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കൈയിലെത്തുന്നത്. റിപ്പോര്‍ട്ടില്‍ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ചര്‍ച്ചകളില്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അനുകൂലമായ തീരുമാനമെടുക്കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയും പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.  എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പോലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...