ധനകോടി ചിറ്റ്സ് സാമ്പത്തിക തട്ടിപ്പ് ; യോഹന്നാൻ മറ്റത്തിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: ധനകോടി ചിറ്റ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം യോഹന്നാന്‍ മറ്റത്തില്‍ പിടിയിലായി. ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്സ് കമ്പനി വിവിധ ജില്ലകളിലെ നൂറിലേറെ നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് 20 കോടിയോളം രൂപയാണ് കമ്പനി തിരികെ കൊടുക്കാനുള്ളത്.

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരികെ കൊടുക്കാനുള്ളത്. നിലവില്‍ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരില്‍ ഒരുപാട് പേര്‍ക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സജി സെബാസ്റ്റ്യന്‍ കഴിഞ്ഞമാസം കീഴടങ്ങിയിരുന്നു. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും പൂട്ടി ഉടമകള്‍ കബളിപ്പിച്ചെന്ന പരാതിയുമായി ധനകോടി ചിറ്റ്സിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...