ധോണിയിലേക്ക് ഒരു യാത്ര പോകാം – ഒരുങ്ങിക്കോളൂ… അത്ര മനോഹരമാണിവിടം

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. രാജ്യം മുഴുവന്‍ പേരെടുത്ത അതിരപ്പിള്ളി-വാഴച്ചാല്‍ മുതല്‍ പ്രശസ്തമായ അനേകം വെള്ളച്ചാട്ടങ്ങള്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തെ മനോഹരമാക്കുന്നുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഭംഗിയിലും എടുപ്പിലും മറ്റൊന്നിനും പുറകിലുമല്ലാത്ത പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ ഒളിച്ചിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ധോണി.
പാലക്കാട് ജില്ലയിലെ സംരക്ഷിത വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റര്‍ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താന്‍ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇവിടെ വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേല്‍നോട്ടത്തിനായി 1850 കളില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കെട്ടിടമാണിത്. വെള്ളച്ചാട്ടങ്ങളിലേക്ക് പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലൂടെ ഇറങ്ങി നടക്കാം. എന്നാല്‍ ഇതിന് ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു ഗൈഡിന്റെ നേതൃത്വത്തിലായിരിക്കും ട്രെക്കിംഗ് ടീമിനെ നയിക്കുക.

ധോണി കുന്നുകളുടെ അടിത്തട്ടില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര നിങ്ങളെ പ്രകൃതിയുടെ അതിമനോഹരമായ സൗന്ദര്യത്തിലേക്ക് ആനയിക്കും. തേക്ക് തോട്ടങ്ങള്‍ക്കടുത്തുള്ള കുന്നുകളുടെ താഴ്വരയില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് കയറുന്ന ഫോര്‍ വീല്‍ ഡ്രൈവുകള്‍ക്കും ബൈക്കുകള്‍ക്കമായി ഒരു ഇടുങ്ങിയ റോഡുണ്ട്. എന്നാല്‍ ഈ റോഡുകളിലൂടെ സ്വകാര്യ വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിലൂടെയുള്ള ഈ 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിംഗ് പാത പ്രകൃതിയെ അതിന്റെ ഏറ്റവും ശാന്തമായ രൂപത്തില്‍ കാണാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. അതിരാവിലെ ട്രെക്കിംഗ് ആരംഭിക്കുന്നതാവും ഏറ്റവും നല്ലത്. കാരണം അങ്ങനെയെങ്കില്‍ കൂടുതല്‍ സമയം വെള്ളച്ചാട്ടത്തിന് അടുത്ത് ചെലവഴിക്കാന്‍ അവസരം ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...