കര്‍ണാടകത്തിൽ വീണ്ടും ദുരഭിമാന കൊല

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ബേവിനമട്ടി ഗ്രാമത്തിലാണ് ദാരുണസംഭവം. പിന്നോക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ബേവിനമട്ടി സ്വദേശികളായ രാജേശ്വരിയും വിശ്വനാഥും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കാസർകോഡ് കെട്ടിനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന വിശ്വനാഥ്, നാട്ടിലെത്തുമ്പോഴെല്ലാം രാജേശ്വരിയെ കണ്ടിരുന്നു.

രണ്ട് തവണ രാജേശ്വരിയുടെ അച്ഛന്‍ വിശ്വനാഥിനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേശ്വരിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണ്. 17 വയസ്സുള്ള രാജേശ്വരിക്ക് പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഈ വിവരം രാജേശ്വരി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.

വിവാഹകാര്യം സംസാരിക്കാമെന്ന് പറഞ്ഞ് രാജേശ്വരിയെ കൊണ്ട് വിശ്വനാഥിനെ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. സെപ്തംബർ 30 നായിരുന്നു കൊലപാതകം നടന്നത്. വിശ്വനാഥിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശ്വനാഥിനോട് സംസാരിക്കാമെന്ന് പറഞ്ഞ് രാജേശ്വരിയെ കാറില്‍ കയറ്റികൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.

രാജേശ്വരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ സമീപത്തെ കൃഷ്ണ നദിയില്‍ കെട്ടിത്താഴ്ത്തി. വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. പിന്നാലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ പോലീസില്‍ പരാതി നല്‍കി. വിശ്വനാഥിന്‍റെ ബന്ധുക്കളും പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. രാജേശ്വരിയുടെ അച്ഛന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ബന്ധുക്കളായ മറ്റ് 4 പേർ ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...