ഇന്‍ഷുറന്‍സ് ഇല്ല ; കെഎസ്ആര്‍ടിസി വഴിയില്‍ തടഞ്ഞിട്ടു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസുകളെ ബസ്-ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്യത്തില്‍ മൂന്നാറില്‍ തടഞ്ഞിട്ടു. മൂന്നാറില്‍ ദേവികുളം അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രകോപിതരായ ടാക്സി ഡ്രൈവര്‍മാരാണ് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത്.

പോസ്റ്റോഫീസ് കവലയിലുളള ബസ് സ്റ്റാന്‍ഡില്‍ നിന്നും നിറയെ യാത്രക്കാരുമായി അടിമാലിയിലേക്ക് സര്‍വ്വീസ് നടത്തിയ ബസുകളെയാണ് ടാക്സി ഡ്രൈവര്‍മാര്‍ അര മണിക്കൂറോളം തടഞ്ഞിട്ടത്. ഡ്രൈവര്‍മാര്‍ നടത്തിയ പരിശോധനയില്‍ ബസിന് 2020 ഏപ്രില്‍ 7 മുതല്‍ ഇന്‍ഷുറന്‍സ് ഇല്ലെന്നും 2016 മെയ് 1 മുതല്‍ പെര്‍മിറ്റില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ബസ് തടഞ്ഞത്.

മൂന്നാര്‍ എസ് ഐ ഷാഹൂല്‍ ഹമീദിന്‍റെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഡ്രൈവര്‍മാരെ മാറ്റിയ ശേഷമാണ് കെ എസ് ആര്‍ ടി സി ബസിനെ പോകാന്‍ അനുവദിച്ചത്. ദേവികുളം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നാര്‍ പോസ്റ്റോഫീസ് കവലയില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ടാക്സി ഡ്രൈവര്‍മാര്‍ കെ എസ് ആര്‍ ടി സി ബസിന്‍റെ രേഖകള്‍ പരിശോധിച്ചതും ബസ് തടഞ്ഞിട്ടതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...