പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്

For full experience, Download our mobile application:
Get it on Google Play

ആഗോള തലത്തിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടി വരികയാണ്. ജീവന് പോലെ ഭീഷണിയാകുന്ന പല രോഗങ്ങളിലേക്ക് നയിക്കാൻ പ്രമേഹത്തിന് കഴിയും. പ്രമേഹം നിയന്ത്രിക്കുന്നതിന് ജീവിതശൈലി, മരുന്ന്, ഭക്ഷണക്രമം തുടങ്ങിയ വിവിധ ഘടകങ്ങളിൽ ശ്രദ്ധാപൂർവം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണക്രമത്തെ അഭിസംബോധന ചെയ്യുമ്പോൾ ഭക്ഷണത്തിൻ്റെ ശരിയായ തരം, സമയം, ഉൾപ്പെടുത്തേണ്ട അളവ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. പ്രമേഹമുള്ളവർ ഇടവേളകൾ എടുത്ത് വേണം ഭക്ഷണം കഴിക്കാൻ. ഭക്ഷണം കഴിക്കുന്ന സമയവും അതുപോലെ അതിൻ്റെ ഗുണങ്ങളും വളരെ പ്രധാനമാണ്. ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. 2019 ലെ ഒരു പഠനം അനുസരിച്ച് ഇൻസുലിൻ IGF-1 (ഇൻസുലിൻ പോലെയുള്ള വളർച്ചാ ഘടകം) എന്നിവ ശരീരത്തിലുടനീളമുള്ള നമ്മുടെ സെല്ലുലാർ ക്ലോക്കുകൾക്ക് ഭക്ഷണം നൽകുന്ന സമയത്തിന്റെ പ്രാഥമിക സിഗ്നലുകളാണെന്ന് നിർദ്ദേശിക്കുന്നു. ഒരു വ്യക്തിയുടെ സർക്കാഡിയൻ റിഥവും (ശരീരത്തിന്റെ ഘടികാരവും) ഇൻസുലിൻ സ്രവവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന നിരവധി ഗവേഷണങ്ങളുണ്ട്. നമ്മുടെ ശരീരത്തിന്റെ ഘടികാരത്തിനനുസരിച്ച് ഭക്ഷണ സമയവും ഭാഗങ്ങളും കാലാനുസൃതമാക്കേണ്ടത് വളരെ പ്രധാനമാണ്.

സമയം പോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവും ഏറെ പ്രധാനമാണ്. ചെറിയ അളവിൽ കൃത്യമായ ഇടവേളകളിൽ വേണം പ്രമേഹം രോഗികൾ ഭക്ഷണം കഴിക്കാൻ. ഇതിൻ്റെ പ്രധാന കാരണം ഇത് ശരീരത്തിലെ ഇൻസുലിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചെറിയ ഭക്ഷണം രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനത്തിൽ രൂപപ്പെടുത്തുന്നു. ഇത് ഇൻസുലിൻ ഉയരുന്നത് ഒഴിവാക്കുകയും ഇൻസുലിൻ സംവേദനക്ഷമതയും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇൻ്റ‍ർമിൻ്റെൻ്റ് ഫാസ്റ്റിങ് അരക്കെട്ടിന്റെ ചുറ്റുമുള്ള അമിത കൊഴുപ്പ്, കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. എന്നാൽ മറുവശത്ത് ഇതിന് ചില ദോഷ വശങ്ങളുമുണ്ട്. ഇടവിട്ടുള്ള ഉപവാസം യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ ഹൈപ്പോഗ്ലൈസീമിയ, കെറ്റോഅസിഡോസിസ്, പോഷകാഹാരക്കുറവ്, അപര്യാപ്തമായ ഊർജ്ജ ഉപഭോഗം, ചിലപ്പോൾ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത എന്നിവയെല്ലാം ശ്രദ്ധിച്ച് വേണം ഇത്തരം ഫാസ്റ്റിങ്ങ് പിന്തുടരാൻ.

പ്രമേഹമുള്ളവർ കൃത്യമായ ഇടവേളയും അതുപോലെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നത് പല ഗുണങ്ങളാണ് നൽകുന്നത്. പ്രധാനമായും ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. ദിവസം മുഴുവൻ ഊർജം നിലനിർത്താനും ഇതൊരു മികച്ച മാർഗമാണ്. പെട്ടെന്ന് ഇൻസുലിൻ കൂടുന്നത് ഒഴിവാക്കാൻ ഏറെ നല്ലതാണ് ചെറിയ അളവിലുള്ള ഭക്ഷണക്രമം. മരുന്ന് കഴിക്കുന്ന പ്രമേഹ രോഗികൾ എപ്പോഴും ഇത്തരത്തിലൊരു ഡയറ്റ് പിന്തുടരുന്നത് കൂടുതൽ ഗുണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...