ച​ത്ത പോ​ത്തി​നെ അ​റു​ക്കാ​നു​ള്ള ഫാം ​ന​ട​ത്തി​പ്പു​കാ​ര​ന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തി​രൂ​ര്‍ : ആ​ല​ത്തി​യൂ​രില്‍ ഫാം ​ന​ട​ത്തു​ന്ന പു​തു​പ്പ​ള്ളി സ്വ​ദേ​ശി സ​ലി​മാ​ണ് പെ​രു​ന്നാ​ള്‍ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഹ​രി​യാ​ന​യി​ല്‍​നി​ന്ന് പോ​ത്തു​ക​ളെ എ​ത്തി​ച്ച​ത്. പോ​ത്തു​ക​ളി​ല്‍ വ​ഴി​യി​ല്‍ വെ​ച്ച്‌ ച​ത്ത മൂ​ന്നെ​ണ്ണ​ത്തി​നെ അ​റു​ത്തു വി​ല്‍​ക്കാ​നാ​ണ് ശ്രമം നടത്തിയത്. ച​ത്ത പോ​ത്തി​നെ അ​റു​ക്കാ​നു​ള്ള ഫാം ​ന​ട​ത്തി​പ്പു​കാ​ര​ന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഹ​രി​യാ​ന​യി​ല്‍​നി​ന്നും 26 പോ​ത്തു​ക​ളെ​യാ​ണ് നാട്ടിലെത്തിച്ചത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ മൂ​ന്ന് ദി​വ​സം വൈ​കി​യാ​ണ് വാഹനം നാ​ട്ടി​ലെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്ക് മൂ​ന്നെ​ണ്ണം ച​ത്തി​രു​ന്നു. എ​ന്നാ​ല്‍ സംഭവം പു​റ​ത്ത​റി​യി​ക്കാ​തെ അ​റു​ത്ത് വി​ല്‍​പ​ന ന​ട​ത്താ​ന്‍ ഉ​ട​മ​യും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പറയുന്നത്.

നാ​ട്ടു​കാ​ര്‍ തുടര്‍ന്ന് തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​ന്നി​നെ ക​ശാ​പ്പ് ചെ​യ്ത് തൊ​ലി ഉ​രി​ഞ്ഞ നി​ല​യി​ലും മ​റ്റു ര​ണ്ടെ​ണ്ണ​ത്തി​നെ ക​ശാ​പ്പ് ചെ​യ്ത നി​ല​യിലും കണ്ടെത്തി. തുടര്‍ന്ന് അ​ധി​കൃ​ത​ര്‍ മാം​സ​ത്തി​ല്‍ ക​ശാ​പ്പു​കാ​രെ കൊ​ണ്ട് ത​ന്നെ ഡീ​സ​ല്‍ ഒ​ഴി​പ്പി​ച്ചു. നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഉ​ട​മ​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കൂടാതെ വാ​ഹ​ന​ത്തി​ല്‍ കു​ത്തി നി​റ​ച്ച്‌ കൊ​ണ്ടു​വ​ന്ന​തി​നാ​ല്‍ മി​ക്ക പോ​ത്തു​ക​ള്‍​ക്കും പരിക്ക് സം​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. അ​മി​ത വേ​ഗ​ത​യി​ല്‍ ക​ണ്ടെ​യി​ന​ര്‍ ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...