അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് പതിനഞ്ചുപേര്‍ 15 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തില്‍ പതിനഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാല്‍പതിലേറെപ്പേരെ കാണാതായി. ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രികളിലേക്കു മാറ്റി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ഥാടനം പുരോഗമിക്കുന്നതിനിടെയുണ്ടായ ദുരന്തം കടുത്ത ആശങ്ക ഉയര്‍ത്തി.

വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് അപകടം. പെട്ടെന്നുള്ള പേമാരിയില്‍ ഗുഹാമുഖത്തിനു മുകളില്‍നിന്നും വശങ്ങളില്‍നിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും കനത്ത മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ സൈന്യവും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് എടുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...