നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യവുമുള്ള ആട്ടിന്‍കുട്ടി അത്​​ഭുത കാഴ്ചയാവുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കല മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിലും പഗ്ഗ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യവുമുള്ള ആട്ടിന്‍കുട്ടി അത്​​ഭുത കാഴ്ചയാവുന്നു. വര്‍ക്കല നഗരസഭയിലെ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ആശാ വര്‍ക്കറായ ബേബി സുമത്തിന്‍റെ വീട്ടിലാണ് അപൂര്‍വ ആട്ടിന്‍കുട്ടി പിറന്നത്. ഞായറാഴ്ച രാത്രി 11ഓടെയാണ്​ പൂര്‍ണ ഗര്‍ഭിണിയായ ആട്‌ അപൂര്‍വയിനം ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. തള്ളയാടിന്‍റെ മൂന്നാമത്തെ പ്രസവമാണ്​. ആദ്യപ്രസവത്തില്‍ ആണാടും രണ്ടാമത്തെ പ്രസവത്തില്‍ പെണ്ണാടുമാണ്​ പിറന്നത്​.

ഇപ്പോള്‍ പിറന്നുവീണ പെണ്ണാടിന്​ നെറ്റിത്തടത്തോട് ചേര്‍ന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകള്‍ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്‍റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്. മേല്‍ച്ചുണ്ട് അപൂര്‍ണ്ണവുമാണ്‌. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടി​ന്‍റേത് തന്നെ. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യ​​ന്‍റേതിന്​ സാദൃശ്യവുമുള്ളവയുമാണ്. തന്മൂലം തള്ളയാട് മുലയൂട്ടുവാന്‍ കൂട്ടാക്കുന്നില്ല.

ഇപ്പോള്‍ കുപ്പിയില്‍ നിപ്പിള്‍ ഘടിപ്പിച്ചാണ് വീട്ടുകാര്‍ ആട്ടിന്‍കുട്ടിക്ക് പാല്‍ നല്‍കിവരുന്നത്. മനുഷ്യ കുഞ്ഞിന്‍റെ കരച്ചില്‍ പോലെയാണ്‌ ആട്ടിന്‍കുട്ടിയുടെ ശബ്ദം. ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആണാടിന്‍റെ ബീജസങ്കലനത്തിലൂടെ തള്ളയാട്‌ ജന്മം നല്‍കിയ ഈ അപൂര്‍വ ആട്ടിന്‍കുഞ്ഞിനെ കാണാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് പോലും ആളുകള്‍ എത്തുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇത്തരത്തില്‍ ആട്ടിന്‍ കുട്ടികള്‍ പിറക്കുന്നതെന്നും വര്‍ക്കലയില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും വിദഗ്​ധ പരിചരണവും ചികിത്സയും നല്‍കി വരുന്നുണ്ടെന്നും വര്‍ക്കല വെറ്ററിനറി ഡോക്ടര്‍ എസ്.ബൈജു പറഞ്ഞു. ചില അസ്വസ്‌ഥതകള്‍ ആട്ടിന്‍കുട്ടി കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി വിഭാഗത്തിന്‍റെ വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...