തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാക്കാം. ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിങ് പാസ് അപ്‌ലോഡ് ചെയ്യുന്നതോടെ ഡിജിയാത്ര പ്രവേശന കവാടത്തിലെ ക്യാമറ മുഖം തിരിച്ചറിയുകയും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോവുകയും ചെയ്യാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ബാഗേജ് ചെക്കിങ് സമയത്തുമാത്രമേ ഉണ്ടാവൂ. ബഗ്‌ദേഗ്ര, ഭുവനേശ്വർ, ചണ്ഡീഗഢ്‌, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇന്ദോർ, മംഗലാപുരം, പട്ന, റായ്പുർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ശ്വേതയാണ് എന്ന് ഉഷ ഹസീന; താരസംഘടനയിലെ...

0
കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ...

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കരയ്ക്ക്...

0
തണ്ണിത്തോട്: അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത്...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...