ഇഡി പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം തവണയും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. അഴിമതി ഇല്ലാതാക്കുക എന്നതിനാണ് കഴിഞ്ഞ 10 വർഷമായി ഈ സർക്കാർ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരെ കർശന നടപടിയെടുക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഴിമതി എന്ത് തന്നെയായാലും അത് രാജ്യത്തെ ജനങ്ങളെയാണ് ബാധിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പണം തട്ടിയെടുക്കുന്നവർക്കെതിരായ നടപടി അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷം അവരെ ലക്ഷ്യമിടുകയാണെന്ന തരത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്.

ഇഡി അന്വേഷിക്കുന്ന കേസുകളിൽ 3% മാത്രമാണ് രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടുള്ളത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഈ സർക്കാർ അഴിമതിക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്, അല്ലാതെ വ്യക്തികൾക്കെതിരെയല്ല. അഴിമതിക്കെതിരായ നടപടി ഭയക്കുന്നവരാണ് ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത്. 2014 മുതൽ അഴിമതി അവസാനിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...