ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടിൽ എത്തിച്ചു. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും നാട്ടുകാരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിജോ കാപ്പൻ വെള്ളിയാഴ്ചയാണ് മരിച്ചത്. പൊതുപ്രവർത്തകനായ ഡിജോ കാപ്പൻറെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.

കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്.കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...