കിണർ വെള്ളത്തിൽ മാലിന്യം ; വേനലിൽ ദുരിതത്തിലായി കണ്ണൂർ നഗരത്തിലെ ജനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കടുത്ത വേനൽ ചൂടിൽ നാട് വലയുമ്പോൾ കണ്ണൂർ നഗരമധ്യത്തിലെ ജനങ്ങൾക്ക് ദുരിതമായി കിണർ വെള്ളത്തിലെ മാലിന്യമലിനീകരണം. നഗരത്തിലെ പാറക്കണ്ടി, താളിക്കാവ് പ്രദേശങ്ങളിലെ കിണറുകളിലാണ് സ്വീവേജ് ലൈനിൽ നിന്നുള്ള മാലിന്യം കലർന്നത്. ഇതോടെ പത്തോളം കുടുംബങ്ങളും പ്രദേശത്തെ ഹോട്ടലുകളും കുടിവെള്ളത്തിനായി കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. വേനൽ എത്ര കടുത്താലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ഈ പ്രദേശത്തെ കിണറുകൾ ഇപ്പോൾ പൂർണ്ണമായും ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. വെള്ളത്തിന് കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ കുടിക്കാനോ അലക്കാനോ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.

ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള സ്വീവേജ് പൈപ്പ് ലൈനിലുണ്ടായ തകരാറാണ് മലിനീകരണത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. വൻകിട സ്ഥാപനങ്ങൾ അനധികൃതമായി മാലിന്യങ്ങൾ സ്വീവേജ് ലൈനിലേക്ക് തുറന്നുവിടുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഒരാഴ്ചയിലധികമായി കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമായവരും രോഗികളുമുള്ള വീടുകളിൽ ഒരു ബക്കറ്റ് വെള്ളത്തിനായി പോലും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...