കഴക്കൂട്ടത്ത് എൽഡിഎഫ് വിജയം സുനിശ്ചിതം : ബിജെപി പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കഴക്കൂട്ടത്ത് നടന്ന വിപുലമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ടെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ താൻ എപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നത് അവർക്ക് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കിയും പാരിതോഷികങ്ങൾ നൽകിയും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പണമിടപാടുകളാണ് മണ്ഡലത്തിൽ നടന്നത്. വെറും നാല് വോട്ടിന് വേണ്ടി ഒന്നര ലക്ഷം രൂപ വിലയുള്ള സാധനങ്ങൾ പോലും ബിജെപി നൽകിയതായി തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം അഴിമതികൾ മുൻപും ബിജെപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...