കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ ലഭിച്ച സംഭവം ; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതിയുടെ അനുമതി തേടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച്‌ ശക്തമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം എന്നാണറിയുന്നത്. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി വിചാരണക്കോടതിയുടെ അനുമതി തേടുന്നതിനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. കോടതി രേഖകള്‍ എങ്ങനെ ദിലീപിന് കിട്ടി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദിലീപിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നല്‍കിയ സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളല്ലെന്നും ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചവയാണ് ഇതെല്ലാം എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവ സംഘടിപ്പിക്കാന്‍ കോടതിയിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കരുതുന്നു. ദിലീപിന്റെ കേസ് വാദിച്ച അഭിഭാഷകര്‍ക്കും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയോ എന്നും പരിശോധിക്കും. ഇതിനുവേണ്ടിയാണ് ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഇന്നും ശക്തമായ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്നും ഇത് അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നുമാണ് കോടതി ചോദിച്ചത്. ഇന്നലെയും വാദത്തിനിടെ ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...