ദിലീപിന് നിര്‍ണായകം ; നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചനയുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...