ത​നി​ക്കെ​തി​രെ​യു​ള്ള വ​ധ​ഭീ​ഷ​ണികേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെന്ന് ദി​ലീ​പ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍. ത​നി​ക്കെ​തി​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ത​ന്ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു. ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ദി​ലീ​പി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബൈ​ജു കെ. ​പൗ​ലോ​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ ദി​ലീ​പ് ലോ​റി ഇ​ടി​പ്പി​ച്ച്‌ കൊ​ല്ലാ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഗൂ​ഡാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, ബ​ന്ധു സൂ​ര​ജ് എ​ന്നി​വ​ര്‍​ക്ക് പു​റ​മേ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഇ​വ​ര്‍ ഒ​ന്നി​ച്ചി​രു​ന്ന് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...