നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന ദിലീപിന്റെ ഹ​ര്‍​ജി 24ലേയ്ക്കു മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സമര്‍പ്പിച്ച ഹർജി ഹൈ​ക്കോട​തി മാ​റ്റി​വ​ച്ചു. ഈ ​മാ​സം 24-ലേ​ക്കാ​ണ് ഹ​ര്‍​ജി മാ​റ്റി​യ​ത്. മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തി ത​നി​ക്കെ​തിരെ ജ​ന​വി​കാ​രം ഉ​ണ്ടാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര​ജി​യി​ല്‍ ദി​ലീ​പ് ആ​രോ​പി​ക്കു​ന്ന​ത്. വിചാരണകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷനും ആരോപിക്കുന്നു. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ഹർജി പരിഗണനക്കെടുത്തപ്പോഴാണ് നടി കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....