പുനലൂര്‍ – മൂവാറ്റുപ്പുഴ സംസ്ഥാന പാതയിലെ ദിശാ സൂചികകള്‍ ഇളക്കിമാറ്റിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി ഉതിമൂട് ഭാഗത്ത് ദിശാ സൂചികകള്‍ ഇളക്കിമാറ്റി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ദിശാ സൂചികകള്‍ സ്ഥാപിച്ചത്. എന്നാല്‍ വിവിധ അപകടങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ ഇടിച്ച് ഒടിയുന്ന ഇത്തരം സൂചനാ ബോര്‍ഡുകള്‍ പിന്നീട് പുനസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. കുമ്പഴ മുതല്‍ റാന്നി വരെയുള്ള ഭാഗത്ത് എണ്ണിയാല്‍ ഒടുങ്ങാത്ത വാഹനാപകടങ്ങള്‍ ആണ് നടന്നിട്ടുള്ളത്. ഇതില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാത്രിയിലാണ് ഏറെയും അപകടങ്ങള്‍ നടക്കുന്നത്. രാത്രിയാത്രക്കാരായ ആളുകള്‍ക്ക് വളവുകള്‍ പെട്ടെന്ന് തിരിച്ചറിയാനുള്ള സൂചനാ ബോര്‍ഡുകള്‍ ആണ് പലയിടത്തും ഇളക്കിമാറ്റിയിട്ടുള്ളത്.

അമിത വേഗതയില്‍ എത്തിയ വാഹനങ്ങള്‍ ഇടിച്ച് ഒടിഞ്ഞു പോയതും ആളുകള്‍ ഇളക്കി മാറ്റിയതുമായ സൂചനാ ബോര്‍ഡുകള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. കോടികള്‍ മുടക്കി കട്ടിയുള്ള ഇരുമ്പ് തകിടിലും വലിയ ഇരുമ്പ് പൈപ്പിലും നിര്‍മ്മിച്ച ബോര്‍ഡുകള്‍ ആണ് പലയിടത്തും മണ്ണില്‍ കിടന്ന് തുരുമ്പിച്ച് നശിക്കുന്നത്. പലയിടത്തും ഇത്തരം ബോര്‍ഡുകള്‍ ഒടിഞ്ഞു തൂങ്ങിയോ അല്ലെങ്കില്‍ ഇളക്കി മാറ്റിയതോ ആയ അവസ്ഥയിലാണ് ഉള്ളത്. റാന്നി, എരുമേലി, മുണ്ടക്കയം അടക്കമുള്ള വിവിധ സ്ഥലങ്ങളിലേക്കും ശബരിമലയിലേക്കും ഉള്‍പ്പെടെ ആളുകള്‍ പോകുന്ന പ്രധാന പാതയായതിനാല്‍ ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ രാപകല്‍ ഇല്ലാതെ ഈ വഴി കടന്നുപോകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...