പ്രശസ്ത സംവിധായകന്‍ ജി.എസ് പണിക്കര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രശസ്ത സംവിധായകന്‍ ജിഎസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ക്കഴിയവേയായിരുന്നു അന്ത്യം. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തത്. 1976ല്‍ സംവിധാനം ചെയ്ത ഏകാകിനി ആയിരുന്നു ആദ്യ ചിത്രം. എം.ടി വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ രവിമേനോനും ശോഭയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രത്തിനു ലഭിച്ചു. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി.

സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം സിനിമയാക്കിയത് പണിക്കരായിരുന്നു. വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകന്‍ എന്ന കവിതയെ അവലംബിച്ച്‌ ബാലചിത്രവുമൊരുക്കിയിട്ടുണ്ട്. ഡോക്യുഫിക്ഷന്‍ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങള്‍. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018-ല്‍ ‘മിഡ് സമ്മര്‍ ഡ്രീംസ്’ എന്ന പേരില്‍ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...