സംവിധായകൻ എം.ത്യാഗരാജൻ മരിച്ച നിലയിൽ ; അവസാനകാലം കടന്നുപോയത് കടുത്ത ദാരിദ്ര്യത്തിലൂടെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് സിനിമാസംവിധായകൻ എം. ത്യാഗരാജനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. എ.വി.എം. പ്രൊഡക്ഷൻസിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവൽ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു.

വിരുദുനഗർ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാർക്ക പോറേൻ, വെട്രി മേൽ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. കുടുംബവുമായി പിരിഞ്ഞു താമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീർത്തും ദാരിദ്ര്യത്തിലായിരുന്നു. സർക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു. മരണത്തിൽ തമിഴ് സംവിധായകരുടെ സംഘടന അനുശോചിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...