ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശൻ, ബി.ജെ.പി ജനാധിപത്യ വിരുദ്ധർ ; ടിക്കാറാം മീണ

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന് ഇത്തവണ പത്തു സീറ്റുവരെ കിട്ടുമെന്ന് കോൺഗ്രസ് നേതാവും കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെങ്കിലും പ്രചാരണ രംഗത്ത് സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ജയ്പൂരിലെ വീട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമിച്ച ശേഷം ജനങ്ങളെ സേവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിന് രാഷ്ട്രീയം നല്ലൊരു ഇടമാണ്. കോൺഗ്രസിൽ ചേർന്നപ്പോൾ ആദ്യം കിട്ടിയ ചുമതല തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതായിരുന്നു. നിയമസഭയിൽ ടിക്കറ്റിന് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം പിന്മാറുകയായിരുന്നു.

ലോക്‌സഭയിലേക്ക് പരിഗണിക്കാം എന്ന് അന്ന് എന്നോട് പറഞ്ഞിരുന്നു.സീറ്റ് കിട്ടാത്തതിൽ നിരാശയുണ്ട്. മത്സരിക്കുകയാണെങ്കിൽ 100 ശതമാനം വിജയസാധ്യതയുണ്ടായിരുന്നു. എന്റെ കാര്യത്തിൽ ഹൈക്കമാൻഡിനും പരിമിതിയുണ്ടെന്നാണ് മനസിലാക്കുന്നത് അദ്ദേഹം പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ ബി.ജെ.പി ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുന്നു. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ ഇ.ഡിയെ ഉപയോഗിച്ച് ജയിലടക്കുകയാണ്. ജനാധിപത്യം കാത്തുസൂക്ഷിക്കാനും അതിനെ രക്ഷിക്കാനും ഭരണഘടനയെ രക്ഷിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ വലിയ ചലനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...