വി.ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനത്തെച്ചൊല്ലി ചേരിതിരിവ് ; ഇടുക്കി ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. വി.ഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം നടത്തിയ പ്രകടനത്തെച്ചൊല്ലി പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമായി. ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. കെ.സി വേണു​ഗോപാൽ അനുകൂലികളും വി.ഡി സതീശൻ അനുകൂലീകളും പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസമാണ് ഡിസിസി ഒദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് വി.ഡി സതീശൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കണമെന്ന സന്ദേശം ഡിസിസി ജനറൽ സെക്രട്ടറി പങ്കുവയ്ക്കുന്നത്. ഇതിനെതിരെ കെ.സി പക്ഷക്കാരിയായ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ രം​ഗത്തെത്തി. ഇതേ തുടർന്ന് പരസ്പരം ചർച്ചകളും നടന്നു.

പ്രകടനം നടത്തിയവർക്കെതിരെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി മാത്യു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...