കേരള കോൺഗ്രസ് എമ്മിൽ എൻഡിഎ ചേരിമാറ്റ ചർച്ച ; സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഡിഎഫിലും യുഡിഎഫിലും അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് മാറാൻ സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ശക്തമാകുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലേക്ക് പോകണമെന്ന നിർദ്ദേശമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചിരിക്കുന്നത്. എൻഡിഎയിലേക്ക് പോകണമെന്ന അഭിപ്രായം ആദ്യമായി ഉയർന്നത് കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നാണ്. ബിജെപിയാണോ ഉദ്ദേശിക്കുന്നത് എന്ന ചെയർമാൻ ജോസ് കെ. മാണിയുടെ ചോദ്യത്തിന് ‘അതെ’ എന്ന കൃത്യമായ മറുപടിയാണ് ജില്ലാ അധ്യക്ഷൻ നൽകിയത്.

കൊല്ലത്തിന് പിന്നാലെ മലബാർ മേഖലയിൽ നിന്നുള്ള നേതാക്കളും സമാനമായ അഭിപ്രായം രേഖപ്പെടുത്തി. അർഹമായ പദവികൾ ലഭിക്കുകയാണെങ്കിൽ മുന്നണി മാറുന്നതിൽ തെറ്റില്ലെന്നാണ് ഇവരുടെ നിലപാട്. പാർട്ടി ചെയർമാന് കേന്ദ്ര മന്ത്രിസ്ഥാനവും ഒപ്പം ഒരു ഗവർണർ പദവിയും ലഭിക്കുകയാണെങ്കിൽ എൻഡിഎയുമായി സഹകരിക്കാമെന്ന നിർദ്ദേശമാണ് മലബാറിൽ നിന്നുള്ള പ്രതിനിധികൾ മുന്നോട്ട് വെച്ചത്. നിലവിൽ എൽഡിഎഫ് വിടണമെന്നും ഒറ്റയ്ക്ക് നിന്ന് പാർട്ടിയുടെ കരുത്ത് തെളിയിക്കണമെന്നുമുള്ള അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...