ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നെന്ന പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ ആരോപണം തള്ളി മുഖ്യമന്ത്രി ഒമർ അബ്ദുല്ല

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നെന്ന പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ ആരോപണം തള്ളി മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ബിജെപിയുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണെന്നും അധികാരത്തിലേറുന്നത് വരെയ്ക്കും കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയെന്നതാണ് അവരുടെ ഉദ്ദേശ്യമെന്നും ഒമർ പറഞ്ഞു. മുഖ്യമന്ത്രി കസേരക്കായി സുനിൽ ശർമ കിണഞ്ഞുശ്രമിക്കുന്നതിന്‍റെ ഭാഗമാണ് പാർട്ടിക്കെതിരായ ആരോപണങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

‘എൻസി ആസന്നമായ പിളർപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. അതെങ്ങനെ ശരിയാകും? എൻസി എംഎൽഎമാരും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ ആ പ്രസ്താവന എങ്ങനെ സത്യമാകാനാണ്?’ ഒമർ അബ്ദുല്ലയെ ഉദ്ദരിച്ച് ശ്രീനഗറിലെ മാധ്യമങ്ങൾ ചോദിച്ചു. ജമ്മുകശ്മീരിന് ഇതുവരെയും സ്വതന്ത്ര പദവി നൽകാത്തതിനാലാണ് മുന്നണി വിപുലീകരണം നീണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ തങ്ങൾ മറ്റാരെയും ഭയക്കുന്നില്ലെന്നും ജമ്മുകശ്മീരിന്‍റെ അധികാരം നേടിയെടുക്കുന്നത് വരെ നിലവിലുള്ള ഭരണത്തെ ശല്യപ്പെടുത്തുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...