മഞ്ഞൾകൃഷിയിൽ ഇലപ്പുള്ളിരോഗം വ്യാപകം

For full experience, Download our mobile application:
Get it on Google Play

നെന്മാറ : കരിമ്പാറ മേഖലയിൽ മഞ്ഞൾകൃഷിയിൽ ഇലപ്പുള്ളിരോഗം വ്യാപകമായി. മൂപ്പെത്തുന്നതിനുമുമ്പ് ചെടിയുടെ ഓലകൾ മഞ്ഞളിച്ച് കരിയുന്നതാണ് രോഗം. പച്ച ഇലകളിൽ മഞ്ഞനിറത്തിലുള്ള പൊട്ടുകളുണ്ടാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുതുടങ്ങുന്നു. ഏതാനും ദിവസം കഴിഞ്ഞാൽ ഇലകൾ വീണുകൊഴിയും.

കിഴങ്ങ് ഉണ്ടാകുന്നതിന് മുമ്പുതന്നെ രോഗം വ്യാപകമായതോടെ ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജൈവ കീടനാശിനി ഉൾപ്പെടെ പ്രയോഗിച്ചെങ്കിലും രോഗത്തെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കർഷകരായ കൃഷ്ണൻ, സണ്ണി മോളത്ത് എന്നിവർ പറഞ്ഞു. ഉത്പാദനച്ചെലവ് കുറഞ്ഞതിനാൽ, തളിപ്പാടം കോപ്പൻകൊളമ്പ് പ്രദേശങ്ങളിൽ വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്. തെങ്ങിൻ തോട്ടങ്ങളിലും മഞ്ഞൾകൃഷിയുണ്ട്. ബോർഡോ മിശ്രിതം, മാംഗോസെബ് എന്നിവ തളിച്ച് രോഗത്തെ തുടക്കത്തിൽ നിയന്ത്രിക്കാമെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...