കുടിവെള്ള വിതരണത്തെ ചൊല്ലി തര്‍ക്കം ; അംഗങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിൽ കലാശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കുടിവെള്ള വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കം പഞ്ചായത്ത് അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു. റാന്നി ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡംഗം എട്ടാം വാര്‍ഡംഗം തമ്മിലാണ് കൈയ്യാങ്കളി നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് നടന്ന പഞ്ചായത്ത് ജനറല്‍ മീറ്റിംങ്ങിലാണ് സംഭവം. കുടിവെള്ള വിതരണത്തെ ചൊല്ലി നടന്ന വാക്കു തര്‍ക്കത്തില്‍ കിണറ്റിലെ തവളയാണോയെന്ന ചോദിച്ചതിലെ ആക്ഷേപമാണ് പ്രശ്നത്തില്‍ കലാശിച്ചത്.

വാക്കുതര്‍ക്കം മൂത്ത് അംഗത്തിന്‍റെ മടിക്കുത്തിനു പിടിച്ചതായും അസഭ്യം പറഞ്ഞെന്നും പറയുന്നു. ബഹളം മൂര്‍ച്ചിച്ചതോടെ പഞ്ചായത്തിനു മുന്നില്‍ ആളും കൂടി. ഇതിനിടെ തര്‍ക്കം ശബ്ദം കുറച്ചാകണമെന്നും നിര്‍ദ്ദേശവുമെത്തി. പലരും ഇടപെട്ടെങ്കിലും ബഹളം കുറക്കാന്‍ ഇരുവരും തയ്യാറായില്ല. പഞ്ചായത്തില്‍ രൂപീകരിച്ച ഹെല്‍പ്പുഡസ്കിന്‍റെ ചുമതല ഈ അംഗത്തിനായിരുന്നു. എന്നാല്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രശ്നവും പരിഹരിക്കാതെ വാര്‍ഡിലെ പ്രശ്നം മാത്രം മുന്‍തൂക്കം നല്‍കിയതാണ് തര്‍ക്കത്തിനു കാരണമെന്നും പറയുന്നു. ഇരു കൂട്ടരും സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...