തിരൂര്‍: ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം വാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്യാല്‍ കല്ലേരി അക്ബര്‍ ബാദുഷ (27)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ആരോപണം. എന്നാല്‍ സംഭവം വ്യക്തിപരമായ തര്‍ക്കമാണെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. ഫുട്ബോള്‍ കളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം മൂര്‍ഛിച്ച് നിരവധി വധശ്രമ കേസിലടക്കം പ്രതിയായ ഉനൈസ് എന്ന ആളിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച വാളെടുത്ത് ബാദുഷയുടെ കഴുത്തിന് വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.