കോന്നി കരിയാട്ടത്തിൽ ഞാനുമെന്റെ കൂട്ടരും – സി.പി.ഐ പടിക്ക് പുറത്ത് – അതൃപ്തി പുകയുന്നു ; നിഗൂഢതകളുമായി അടവിയിലെ കാരവന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നിയിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി നടന്നുവന്നിരുന്ന കോന്നി കരിയാട്ടം എക്സ്പോയിൽ അതൃപ്തി പുകയുന്നു. സി പി ഐ അടക്കമുള്ള ഇടതുപക്ഷ ഘടക കക്ഷികളുടെ ആളുകളെ പോലും ക്ഷണിക്കാതെ എം.എൽ.എയും ചില ആളുകളും ചേർന്ന് നടത്തിയ പരിപാടിയാണ് ഇതെന്നും ആക്ഷേപമുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം കരിയാട്ടം നടത്തുവാൻ എത്തിയ കലാകാരന്മാർക്ക് ശമ്പളം നൽകാതെ പറഞ്ഞയച്ചത് വലിയ വിവാദം ആവുകയും കലാകാരന്മാർ സമൂഹ മാധ്യമങ്ങളിൽ ഇത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരിൽ നിന്നുപോലും വലിയ വിമർശനമാണ് എം.എൽ.എക്ക് എതിരെ ഉണ്ടായത്.

കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന പരിപാടി ടിക്കറ്റ് വെച്ച് നടത്തുമ്പോൾ പഞ്ചായത്തിന്റെ സീൽ ഉള്ള ടിക്കറ്റ് ഉപയോഗിക്കുകയും ഇത് പഞ്ചായത്ത് തന്നെ സീൽ ചെയ്ത് നൽകുകയും ചെയ്യേണ്ടതാണ്. എന്നാൽ ഇതിന് എത്തിയ പഞ്ചായത്ത്‌ അധികൃതരെ ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥലത്ത് നിന്നും പറഞ്ഞ് അയച്ചതായും പറയുന്നു. സി പി എം ലെ ചില നേതാക്കൾക്കും എം എൽ എയോടുള്ള എതിർപ്പ് പാർട്ടിക്കുള്ളിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ക്രമസമാധാനം നിയന്ത്രിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെ പോലും ഈ സ്ഥലത്തേക്ക് അടുപ്പിക്കാതെ ആണ് പരിപാടി നടന്നത്. സി പി എം, ഡി വൈ എഫ് ഐ നിയന്ത്രണത്തിൽ ആയിരുന്നു പരിപാടി നടന്നത് എന്ന ആക്ഷേപവും ശക്തമാണ്.

കൂടാതെ ബ്ലു ഹിൽ എന്ന സ്വകാര്യ ബസ്സ് ഓപ്പറേറ്റർ ഉടമ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ഒരു കാരവാൻ സൗജന്യമായി നൽകിയതായി എം എൽ എ വേദിയിൽ അറിയിക്കുകയും വനം മന്ത്രി ഇതിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഹനം ബസ് ഓണർ തന്നെ അടവിയിൽ പ്രവർത്തിപ്പിക്കുകയും ലാഭ വിഹിതം അവര്‍ തന്നെ എടുക്കുകയും ചെയ്യുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. മാത്രമല്ല സർക്കാർ പരിപാടിക്ക് സർക്കാർ വളരെ കുറച്ച് തുക മാത്രമാണ് നൽകിയത്. എന്നാൽ പതിനഞ്ച് ദിവസം നീണ്ട് നിന്ന പരിപാടിക്ക് ആവശ്യമായ കോടികൾ എവിടെ നിന്നും കണ്ടത്തി എന്നതും സംശയാസ്പദമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...