വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണമെന്ന് ഹൈക്കോടതി. കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചരണത്തിന് ഇറങ്ങാനാണ് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ തീരുമാനം എടുത്തിരിക്കുന്നത്. കരളും വൃക്കയും മാറ്റി വെച്ച രോഗികൾക്ക് ആജീവനാന്തം ഭീമമായ തുകക്ക് മരുന്ന് കഴിക്കണം. ആദ്യം ജില്ലാ പഞ്ചായത്തുകളും പിന്നീട് സംസ്ഥാന സർക്കാറും സൗജന്യമായി ബ്രാൻ്റഡ് മരുന്നുകൾ നൽകിയിരുന്നു. 2023 ഒക്ടോബര്‍ 10 ന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സൗജന്യ മരുന്ന് വിതരണം നിർത്തി. ഇതിനെതിരെ കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. രോഗികൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഉത്തരവ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചരണം നടത്തുമെന്നാണ് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ വ്യക്തമാക്കുന്നത്. മാർച്ച് 20 നാണ് ഹൈക്കോടതി ഉത്തരവിറങ്ങിയത്. 3 മാസം വരെ ഉത്തരവ് നടപ്പിലാക്കാൻ സമയം ഉണ്ട് എന്നാണ് ഔദേഗിക വിശദീകരണം . എന്നാൽ രോഗികളും അവരുടെ കുടുംബങ്ങളും തെരുവിലിറങ്ങി പ്രചരണം നടത്തിയാൽ എല്‍.ഡി.എഫിന് ക്ഷീണം ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നാണ് മരുന്ന് വാങ്ങുന്നതിനുള്ള പണം അനുവദിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...