റവന്യു കലോത്സവത്തിലെ വിജയം പുതുതായി വരുന്നവര്‍ക്ക് പ്രചോദനം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റവന്യു കലോത്സവത്തില്‍ ജില്ല കൈവരിച്ച വിജയം പുതുതായി വരുന്ന ആളുകള്‍ക്ക് പ്രചോദനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. റവന്യു കലോത്സവത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജോലി തിരക്കിനിടയില്‍ വിമോചനത്തിനു മാത്രമുള്ള ഒന്നല്ല കല. ഒന്നില്‍ നിന്നുമുള്ള വിമോചനമല്ല കല. കല ഓരോ വ്യക്തിക്കും നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. കലോത്സവം എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് ജില്ലയില്‍ റവന്യു കലോത്സവം നടത്തിയത്. പുത്തന്‍ ഉണര്‍വുകളും കലോത്സവം ജില്ലയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അര്‍ഥവത്തായ പൊതുപ്രവര്‍ത്തനത്തിന് പുത്തനുണര്‍വ് നല്‍കാന്‍ കലോത്സവത്തിന്റെ വിജയത്തിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വിജയികള്‍ക്ക് കളക്ടര്‍ പുരസ്‌കാരം വിതരണം ചെയ്തു. എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേഷ്, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം, സീനിയര്‍ സൂപ്രണ്ട് എം.എസ്. വിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...