ശുചിത്വ സന്ദേശം നല്‍കി ജില്ലാ കളക്ടറുടെ ചിത്രവര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കളക്ടറേറ്റ് വരാന്തയില്‍ വലിച്ചു കെട്ടിയ വെള്ള തുണിയില്‍ മനോഹര പൂചെടി ചിത്രം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വരച്ചിട്ടമ്പോള്‍ ജീവനക്കാരുടെ നിറഞ്ഞ കയ്യടി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കളക്ടറേറ്റില്‍ പത്തനംതിട്ട നഗരസഭ സംഘടിപ്പിച്ച ചിത്രരചന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജില്ലാ കളക്ടറുടെ കരവിരുത്. മാത്യു ടി തോമസ് എംഎല്‍എ, എഡിഎം ബി ജ്യോതി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, സംവിധായകന്‍ ഡോ.ബിജു, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എ എസ് നൈസാം, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ മുംതാസ്, തിരുവല്ല നഗരസഭ സെക്രട്ടറി കെ ദീപേഷ്, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ക്ലീന്‍സിറ്റി മാനേജര്‍ എം പി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചിത്രചനയില്‍ പങ്കാളികളായി. രാവിലെ ആരംഭിച്ച കാമ്പയിന്‍ വൈകിട്ട് പൂര്‍ത്തിയാകുമ്പോള്‍ 15 മീറ്റര്‍ നീളമുള്ള ബാനറില്‍ തെളിഞ്ഞത് വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍.

കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍ക്കരണം നടത്തി. ശുചിത്വവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് സ്വച്ഛതാ ഹി സേവ കാമ്പയിന്‍. തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ ശുചിത്വ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മാലിന്യ നിക്ഷേപ കേന്ദ്രം, പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ശുചീകരണം പുരോഗമിക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണം എന്നിവയും സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപകമായി പൊതുയിടങ്ങളില്‍ ശുചീകരണം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം ; മംദാനി

0
ന്യൂയോർക്ക് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക്...

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...