പരുമല ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണം : മാത്യു ടി തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ചുമത്ര മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണം. വരട്ടാര്‍ പാലം – ഓതറ റോഡ്, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു.

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് അധ്യക്ഷന്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. എല്ലാ വീടുകളിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുയിടങ്ങള്‍ എന്നിവ ഭിന്നശേഷി സൗഹൃദമാക്കാന്‍ സാമൂഹികനീതി വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...