കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി: കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറിൽ കർഷകസംഘം ജില്ലാ പ്രസിഡൻ്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തി. സി എം എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി ഉദ്ഘാടനം ചെയ്തു. ബാബു കോയിക്കലേത്ത് അധ്യക്ഷനായി. പ്രൊഫ എം കെ മധുസൂദനൻ നായർ രക്തസാക്ഷി പ്രമേയവും ജിജി മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ ബിനു വർഗീസ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിൻ്റെ ഭാഗമായി മികച്ച ക്ഷീര കർഷക രഞ്ചു ജോർജ്, വീടിൻ്റെ മുട്ടുപാവിൽ കൃഷിക്ക് അവാർഡ് ലഭിച്ച പ്രിയ വി നായർ, നെൽ പച്ചക്കറി കർഷകൻ പി കെ വാസുപിളള, ജൈവ കർഷകൻ വാസുപിള്ള എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ബാബു കോയിക്കലേത്ത്(കൺവീനർ) കെ ജി വാസുദേവൻ നായർ, സതികുമാർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് ചർച്ച പൂർത്തീകരിച്ച് പൊതു ചർച്ച ആരംഭിച്ചു. 251 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 3 മണിക്കൂർ ദൈർഘ്യമുള്ള പൊതുചർച്ച ഇന്നും തുടരും. മറുപടി, പ്രമേയങ്ങൾ, അഭിവാദ്യങ്ങൾ പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ് എന്നീ അജണ്ടകൾ പൂർത്തിയാക്കി സമ്മേളനം ഇന്ന് സമാപിക്കും. ജനു മാത്യു(കൺവീനർ) കെ എസ് സുരേശൻ, സി ആർ ദിൻരാജ്, വർഗീസ് സ്കറിയ, ബിന്ദു ചാത്തനാട്ട് എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മറ്റിയും, ജി വിജയൻ (കൺവീനർ) ആർ ബി രാജീവ് കുമാർ, എം ജി മോൻ, ആർ രഞ്ചു, എച്ച് അൻസാരി, ടി പ്രദീപ് കുമാർ, ശോശാമ ജോസഫ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...