പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ് നേടിയത് മിന്നുന്ന വിജയം : നന്ദി രേഖപ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ കോന്നിയില്‍ ഒഴികെ നാലിടത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതിന് വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കോന്നിയില്‍ ചെറിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും സിറ്റിംഗ് എം.എല്‍.എക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് കാലതാമസം ഉണ്ടായത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചതായും ഇത് പരാജയത്തിന്റെ പ്രധാന കാരണമാണെന്നും ഈ കാലതാമസം ഉണ്ടാക്കിയത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

എങ്കിലും കോന്നിയില്‍ ഒരിക്കലുമില്ലാത്ത തരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചതായും പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തോല്‍വിയുടെ കാരണം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഒട്ടാകെയും ജില്ലയിലും യു.ഡി.എഫിന്റെ വിസ്മയകരവും തിളക്കമാര്‍ന്നതുമായ വിജയത്തില്‍ ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ജനദ്രോഹ, ധാര്‍ഷ്ട്യ ഭരണത്തിന് ജനങ്ങളില്‍ നിന്ന് ഉണ്ടായ തിരിച്ചടിയാണ് യു.ഡി.എഫിന്റെ ബഹുഭൂരിപക്ഷ വിജയമെന്ന്  സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...