ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കൈമാറി.  ലഹരിക്കെതിരെ പോലീസിന്റെ നടപടി കൂടാതെ വീട്, സ്കൂള്‍, നാട് എന്നിങ്ങനെ 3 സ്ഥലത്തും ഒരേ സമയം ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം വേണം. രക്ഷിതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും ബോധവല്‍ക്കരണവും നിരീക്ഷണവും നടത്തേണ്ടതാണ്. അധ്യാപകര്‍, പി.റ്റി.എ, എസ്.പി.സി എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പസ് ജാഗ്രത സമിതികള്‍ രൂപീകരിക്കണം. യുവജന സംഘടനകളും പോലീസും ചേര്‍ന്ന് രാത്രി ജാഗ്രതാ വിവരങ്ങള്‍ നല്‍കണം. പോലീസ്, എക്സൈസ്, വിശ്വസ്തരായ 2 നാട്ടുകാര്‍ എന്നിവര്‍ അടങ്ങുന്ന രഹസ്യ ഗ്രൂപ്പുകള്‍ രൂപീകരിക്കണം. കടകളില്‍ ലഹരി വില്പന നടത്തുന്നത്  കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍  കുട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഒരു വാട്ട്സാപ്പ് നമ്പര്‍ സ്കൂളുകളില്‍ നല്‍കാം. ഈ വിവരങ്ങള്‍ നല്‍കുന്നത് ചോര്‍ന്നു പോകാതിരിക്കാന്‍ വലിയ ശ്രദ്ധവേണം.

ഓപ്പറേഷന്‍ തൂഫാന്‍ കാവല്‍ സംഘങ്ങള്‍ രൂപീകരിക്കണം. യുവാക്കള്‍, രക്ഷിതാക്കള്‍, മുന്‍ സൈനികര്‍, പോലീസ്, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കണം ഈ സംഘങ്ങള്‍, സ്കൂള്‍, ടര്‍ഫ്, ബസ്സ് സ്റ്റോപ്പ്, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധിക്കുകയും ഇവിടെ സംശയകരമായ രീതിയില്‍ ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടാല്‍ ഫോട്ടോ എടുത്ത് തൂഫാന്‍ ഹെല്‍പ്പ് ലൈനിലേക്ക് അയക്കുയും ചെയ്യാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കണം. എസ്.പി.സി, എന്‍.സി.സി,എന്‍.എസ്.എസ് വിഭാഗത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം, പോലീസ്, ഡോക്ടര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ ക്ലാസ്സ് നല്‍കണം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഹരി മാഫിയയെപ്പറ്റി പരാതി നല്‍കാനായി തൂഫാന്‍ പരാതി പെട്ടികള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കണം.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം വഴിയുമുള്ള ലഹരി വില്‍പ്പന തടയുക, കുടുംബശ്രീ വഴി വ്യാപകമായി ബേധവല്‍ക്കരണം നടത്തുക, പോലീസ് എക്സൈസ്, ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന തൂഫാന്‍ കോര്‍ കമ്മിറ്റി രൂപീകരിച്ച് ആഴ്ചയില്‍ ഒരിക്കല്‍ അവലോകനം നടത്തുക, ലഹരിക്കേസില്‍ പിടിക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടു കെട്ടാന്‍ നിയമം ഉണ്ടാക്കുക, ലഹരി വസ്തുക്കള്‍ വലിയ തോതില്‍ വില്‍ക്കുന്നവര്‍, ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ എന്നിവരെ കണ്ടെത്തി പോലീസിനെ അറിയിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ നല്‍കുക.

സ്കൂള്‍ അസംബ്ലികളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണം. ഒഴിഞ്ഞ വീടുകള്‍, അടച്ചിട്ട കടകള്‍, പാലങ്ങളുടെ അടിഭാഗം, ഇവിടങ്ങളില്‍ നിരന്തരം പോലീസ്, എക്സൈസ് ശ്രദ്ധ വേണം. മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്കഗുളിക, കഫ് സിറപ്പ് തുടങ്ങിയവ വില്‍ക്കുന്നുണ്ടോയെന്ന് ഡ്രഗ്സ് കണ്‍ട്രോളറിന്റെ  മിന്നല്‍ പരിശോധന നടത്തണം, പോസ്റ്റര്‍, ലഘുലേഖകള്‍, സിനിമ തീയേറ്ററുകളില്‍ പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായ പ്രചരണങ്ങള്‍ എന്നിവ നടത്തണമെന്നും നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...