പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര കോന്നിയിൽ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്ദിരാ ഗ്യാരന്റിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്വപ്ന പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു. പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര കേരളത്തിലെ സ്ത്രീ ശാക്‌തീകരണ പ്രക്രിയയിലെ നാഴിക്കല്ലാണെന്ന് ദീനാമ്മ റോയി പറഞ്ഞു. സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്കും വീട്ടമ്മമാർക്കും ഏറ്റവും പ്രയോജനം ചെയ്യുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കേരളം ഒന്നാകെ ഏറ്റു വാങ്ങുമെന്നും ഇതിൽ രാഷ്ട്രീയം കണ്ട് എതിർക്കുന്നവർക്ക് ചരിത്രം മാപ്പു നല്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും സംഘടനാ നേതാക്കളുമായി റോജി എബ്രഹാം, വിത്സൺ തുണ്ടിയത്ത്, ബീന സോമൻ, എസ്.സന്തോഷ് കുമാർ, എം.വി അമ്പിളി, സാമുവൽ കിഴക്കുപുറം, പ്രവീൺ പ്ലാവിളയിൽ, അബ്ദുൾ മുത്തലീഫ്, റ്റി.എച്ച് സിറാജുദ്ദീൻ, ജി.ശ്രീകുമാർ, ശ്യാം.എസ്.കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, ശാന്തിജൻ ചൂരക്കുന്ന്, കെ.പി തോമസ്, അലി മുളന്തറ, അഷ്റഫ് കോന്നി, കെ എസ് ആർ ടി സി ഉദ്യോഗസ്ഥരായ എ.കെ.വിത്സൺ, ഗോകുൽ, സൗദ റഹിം, പ്രിയ എസ്.തമ്പി, ശോഭ മുരളി, ഐവാൻ വകയാർ, ജിഷ പ്രമാടം, സി.കെ ലാലു, ത്യാഗരാജൻ, സാലി ചാണ്ടി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...