ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ജനുവരി 10 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി, കെടുകാര്യസ്ഥത, പോലീസ് പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയ്ക്കുമെതിരെ ഫെബ്രുവരി 9-ാം തീയതി കാസര്‍ഗോഡ് നിന്നും ആരംഭിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമരാഗ്നി പ്രചരണ ജാഥയുടെ ജില്ലയിലെ വിജയകരമായ നടത്തിപ്പിനും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം 2024 ജനുവരി 10 ബുധനാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട രാജീവ് ഭവനില്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍, കെ.പി.സി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍, ബ്ലോക്ക്, മുന്‍ ബ്ലോക്ക് പ്രസിഡന്‍റുമാര്‍, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടന സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....