ജില്ലാ ക്ഷീരസംഗമം അടൂരില്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഏഴിന് രാവിലെ എട്ടിന് മേലൂട് ക്ഷീര സംഘം പ്രസിഡന്റ് എ.പ. ജയന്‍ പതാക ഉയര്‍ത്തും. മേലൂട് എസ്.എം. ലോഡ്ജ് പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടക്കും. 8.30ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. മൃഗചികിത്സ ക്യാമ്പ് ഡോ.ഗിരീഷ് കൃഷ്ണന്‍, ഡോ. അജിരാജ് എന്നിവര്‍ നയിക്കും. തുടര്‍ന്ന് നടക്കുന്ന ഡയറി ക്വിസ് ഷാജു ചന്ദ്രന്‍, ആര്‍.ജി ജയകുമാര്‍, സജി പി വിജയന്‍, ആര്‍. ഒബി, എസ്.പ്രീത എന്നിവര്‍ നയിക്കും.

മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് ക്ഷീരവികസന സെമിനാര്‍ നടക്കും. ലാഭകരമായ പാല്‍ ഉത്പാദനത്തിന് ശാസ്ത്രീയ പശു പരിപാലനവും നൂതന തീറ്റവിള കൃഷി രീതികളും എന്ന വിഷയം ഉണ്ണിക്കൃഷ്ണപിള്ള, എബിന്‍ മാത്യു എന്നിവര്‍ അവതരിപ്പിക്കും. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മികച്ച വ്യക്തിത്വങ്ങളെ ആദരിക്കലും അവാര്‍ഡ് വിതരണവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് കര്‍ഷക മുഖാമുഖം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...