ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വികസന സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പോലീസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി. മാലിന്യമുക്ത നവ കേരളം, അതിദാരിദ്ര നിര്‍മാര്‍ജനം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.
എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...