പത്തനംതിട്ട : ജില്ല ആസ്ഥാനം തകർന്നു കിടക്കുന്നതിന്റെ ഉത്തരവാദികൾ സ്ഥലം എം എൽ എ കൂടിയായ മന്ത്രിയും നഗരസഭ ചെയർമാനുമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ പറഞ്ഞു. താറുമാറായ നഗരത്തിലെ റോഡുകൾ നന്നാക്കാത്തതിലും അബാൻ മേൽപ്പാലപ്പണി വേഗത്തിലാക്കാത്തതിലും പ്രതിഷേധിച്ച് സംസ്കാര സാഹിതി പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിമാസ പ്രതികരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ള പൈപ്പിടുന്നതിനു വേണ്ടി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് ഒരു വർഷത്തിലധികമായി. വേനൽ കാലത്ത് പൊടിശല്യം മൂലവും മഴക്കാലത്ത് ചെളിവെള്ളം കാരണവും യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. മേൽപ്പാലം പണി ഇഴഞ്ഞുനീങ്ങുന്നതുമൂലം ആ പ്രദേശത്തെ വ്യാപാരികൾക്ക് സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ട അവസ്ഥയാണ്. ഇതെല്ലാം കണ്ടിട്ടും മന്ത്രിയും നഗരസഭ ചെയർമാനും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തികരിക്കുമെന്ന് നിരന്തരം കള്ളം പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു.
ഒരാഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചില്ലെങ്കിൽ വ്യാപാരികളെയും പൊതു ജനങ്ങളെയും സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നഗരത്തിന്റെ ശോച്യവസ്ഥ കണ്ണ് തുറന്നു കാണാൻ കൂട്ടാക്കാത്ത മന്ത്രിയുടെയും ചെയർമാൻന്റെയും ചിത്രത്തിൽ പ്രതീകാത്മകമായി പ്രവർത്തകർ കണ്ണടകൾ വെച്ച് നൽകിയാണ് സമരം സംഘടിപ്പിച്ചത്. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർ പേഴ്സൺ ആനി സജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം സംസ്കാര സാഹിതി ജില്ലാ കൺവീനർ അജിത് മണ്ണിൽ, നാസർ തോണ്ട മണ്ണിൽ, ബാർ അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ: റ്റിഎച്ച് സിറാജുദിൻ, സുനിൽ എസ് ലാൽ, അബ്ദുൾകലാം ആസാദ്, പി.കെ ഇക്ബാൽ, എ ഫറൂഖ്, സജി അലക്സാണ്ടർ, പൗരസമിതി പ്രസിഡന്റ് പി രാമചന്ദ്രൻ നായർ, ഫാത്തിമ്മ, സി കെ അർജനൻ, ഷാജി സുറൂർ, രാജു വടക്കേ ചരുവിൽ, ഷാജി മോൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































