ജില്ലാ ചരിത്രരചന അന്തിമഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാപഞ്ചായത്തിന്റ നേതൃത്വത്തില്‍ ജില്ലയുടെ സാംസ്‌കാരിക ചരിത്രം തയാറാക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍ എത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു. ഇതു സംബന്ധിച്ച ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയുടെ ഭൂപ്രദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന സാമൂഹ്യ ഘടന, പിന്നീട് ഉണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപരിഷ്‌കരണം, ആത്മീയത, മതങ്ങള്‍, സ്വാതന്ത്ര്യസമരം, വിദ്യാഭ്യാസപുരോഗതി, നാടന്‍ കലകള്‍, സാഹിത്യനായകര്‍, നാട്ടുരാജ്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളില്‍ ലഭ്യമായ അറിവിന്റെ അടിസ്ഥാനത്തിലാണ് ചരിത്രം തയ്യാറാക്കുന്നത്.

ജില്ലാപഞ്ചായത് വിജ്ഞാനീയം എന്ന പേരില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം ഫെബ്രുവരി മാസത്തില്‍ പ്രസിദ്ധീകരിക്കും. വിവിധ വിഷയ മേഖലകളില്‍ വിദഗ്ധരായ ഏഴുമറ്റൂര്‍ രാജരാജവര്‍മ്മ, ആറന്മുള ഹരിഹരപുത്രന്‍, ബന്ന്യാമിന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ഡോ. ജോസ് പാറേക്കടവില്‍, പ്രൊഫ. മാലൂര്‍ മുരളീധരന്‍, ഡോ. എ. റ്റി. ളാത്തറ, പ്രൊഫ. റ്റി. കെ. ജി. നായര്‍, വി. കെ. പുരുഷോത്തമന്‍ പിള്ള, ബാബു തോമസ് എന്നിവര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ചരിത്ര രചനയില്‍ പങ്കെടുക്കുന്നുണ്ട്. ശില്‍പ്പശാലയില്‍ കേരളാ ഫോക് ലോര്‍ ആക്കാദമി അവാര്‍ഡ് ജേതാവായ കുത്തിയോട്ട പാട്ട് വിദഗ്ധനും ചരിത്ര രചനാ കമ്മറ്റി അംഗവുമായ പീതാബരന്‍ പരുമലയെ പൊന്നാട അണിയിച്ച് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...