കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു. നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐസിയു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്.

47 വെന്റിലേറ്ററുകള്‍ ആണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 10 എണ്ണവും 133 ഐസിയു ബെഡുകള്‍ ഉള്ളതില്‍ 50 എണ്ണവും ഉപയോഗത്തിലാണ്. ബാക്കിയുള്ളവ രോഗികള്‍ക്കായി ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...