സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പാര്‍ട്ട് ടൈം സ്വീപ്പര്‍ : കൂടിക്കാഴ്ച മാറ്റിവച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ജനുവരി 28 മുതല്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ കൂടിക്കാഴ്ച മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 25 വരെ വീണ്ടും വൈദ്യുതോത്പാദനം നിര്‍ത്തി വച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഓറഞ്ച് ബുക്കിലെ നിര്‍ദേശം അനുസരിച്ച് രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയില്‍ വരുന്നതാണ് മൂഴിയാര്‍ ഡാം. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മീ. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യു
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു 31ന് രാവിലെ 11 ന് നടക്കും. യോഗ്യത പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും. ഫോണ്‍ : 0468 – 2259952

ടെന്‍ഡര്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിംഗ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍ : 0473 – 4216444, 9961629054.

ഡ്രൈവിംഗ് പരിശീലന കോഴ്സ്
ഐഎംസിയുടെ ആഭിമുഖ്യത്തില്‍ ഗവ.ഐടിഐ ചെന്നീര്‍ക്കരയില്‍ ആരംഭിച്ചിരിക്കുന്ന ഡ്രൈവിംഗ് പരിശീലന കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫോണ്‍ : 0468 – 2258710, 9745424281.

വിദ്യാഭ്യാസ വായ്പാ അദാലത്ത് : അപേക്ഷ സമര്‍പ്പിക്കണം
വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം.

വായ്പയ്ക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷനില്‍ കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച വ്യക്തികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് അഞ്ച് മണി. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം. കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍. അയ്യങ്കാളി ഭവന്‍. രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ. തിരുവനന്തപുരം. ഫോണ്‍ : 0471 – 2727010.

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി
കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പി.എം.കുസും കോംപോണന്റ് ബി – യുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ലാ കാര്യാലയങ്ങളില്‍ ആരംഭിച്ചിരിക്കുന്നു. പദ്ധതിപ്രകാരം കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം വരെ (കേന്ദ്ര-സംസ്ഥാന) സബ്സിഡി ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2224096. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും. ഔപചാരികതലത്തില്‍ ഏഴാംക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും പത്താംതരം തുല്യതാകോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയായിരിക്കണം. പത്താംതരംതുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തില്‍ പത്താംക്ലാസോ വിജയിച്ചവര്‍ക്കും ഹയര്‍സെക്കന്‍ഡറി തോറ്റവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് 22 വയസ് പൂര്‍ത്തിയായിരിക്കണം. എസ്‌സി, എസ്ടി, ട്രാന്‍സ്ജന്‍ഡര്‍, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവുണ്ട്. ഫെബ്രുവരി 28 വരെ ഫൈന്‍കൂടാതെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും സാക്ഷരതാമിഷന്റെ വെബ്‌സൈറ്റില്‍ ഫെബ്രുവരി ഒന്നു മുതല്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പത്തനംതിട്ട ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ, അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടുക. ഫോണ്‍ : 0468 – 2220799

കളിമണ്‍ ഉത്പന്ന നിര്‍മാണ തൊഴിലാളികളില്‍ നിന്നും വായ്പാ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉത്പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (www.keralapottery.org). വായ്പാ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിന് അകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ : 0471 – 2727010, 9497690651, 9946069136.

കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക : ഡിഎംഒ
കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാലും കാറ്റഗറി സിയില്‍ ജില്ല ഉള്‍പ്പെട്ടതിനാലും 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48884 പേരാണുള്ളത്. ഇതില്‍ 34806 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം സ്വീകരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു. ജനുവരി 31ന് അകം അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ സ്വീകരിച്ച് സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

കോവിഡ് പ്രതിരോധം : താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്
കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ജനുവരി 29ന് രാവിലെ 10 മുതല്‍ അതത് സ്ഥാപനങ്ങളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥാപന മേധാവിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസ് ഫോണ്‍ : 04682 – 222642.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളജിലെ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 29ന് രാവിലെ 10ന് കോളജില്‍ വച്ച് നടക്കും. ആറ് മാസത്തേക്കാണ് നിയമനം. ഫോണ്‍ : 0494 – 2686214.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...