ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ് ; പ്രതിസന്ധിയിലായി അദാനി ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പ് തുടങ്ങാന്‍ പദ്ധതിയിട്ട ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്. രാജ്യാന്തര യാത്രക്കാരെ മുന്നില്‍ കണ്ട് തുറക്കാന്‍ ഉദ്ദേശിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസന്‍സ് നല്‍കിയേക്കില്ലെന്നാണ് സൂചന. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലെമിങ് വേ ഗ്രൂപ്പുമായി ചേര്‍ന്ന് സ്റ്റോര്‍ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടത്തിപ്പ് സമയത്ത് പ്ലസ് മാക്‌സ് സ്റ്റോറില്‍ നിന്ന് ആറ് കോടി രൂപയുടെ മദ്യം പുറത്തേക്ക് കടത്തിയ കേസ് നിലവിലുണ്ട്.

രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ ഉപയോഗിച്ചായിരുന്നു തിരിമറി നടത്തിയത്. സംഭവത്തില്‍ നടപടിയെടുത്ത് ഷോപ്പ് സീല്‍ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്റ്റോറിന്റെ പ്രതിനിധികള്‍ മര്‍ദിച്ചിരുന്നു. കേസ് നിലവിലുള്ളതിനാല്‍ ലൈസന്‍സ് നല്‍കാന്‍ പരിമിതി ഉണ്ടെന്നാണ് കസ്റ്റംസ് വാദം.

ലൈസന്‍സിനുള്ള അപേക്ഷ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറിന്റെ പരിഗണയിലാണ്. പൂട്ടികിടക്കുന്ന പ്ലസ് മാക്‌സ് ഷോപ്പിന്റെ അടുത്ത് തന്നെയാണ് പുതിയ സ്റ്റോര്‍ തുടങ്ങാന്‍ അദാനി ഗ്രൂപ്പ് അനുമതി തേടിയിരിക്കുന്നത്. കേസ് തീര്‍പ്പായാല്‍ എത്രയും വേഗം ഫ്ലെമിങ് വേയുമായി ചേര്‍ന്ന് ഷോപ്പ് തുറക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തുന്ന അദാനി ഗ്രൂപ്പിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...