ലഹരിക്കെതിരെ ജില്ലാതല ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘നഷാ മുക്ത് ഭാരത് അഭിയാന്‍’പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ലഹരിക്കെതിരെ എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ജില്ലയില്‍ നടക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഇതിലൂടെ അവബോധം സൃഷ്ടിക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാമൂഹിക ഇടപെടല്‍ ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷത വഹിച്ചു.

ജില്ലാ നിയമ സഹായ വേദി സെക്രട്ടറി എന്‍ എന്‍ അരുണ്‍ ബെച്ചു മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അങ്കണവാടി, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു വി. വര്‍ഗീസ് ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ രാജശ്രീ, സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ. എസ്. മീന എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...