വര്‍ണാഭമായി ജില്ലാതല ശിശുദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതലശിശുദിനാഘോഷം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയോടെ വര്‍ണാഭമായി. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയ ഘോഷയാത്രയില്‍ ജില്ലാകളക്ടര്‍ എ. ഷിബു അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തിലായി. മാര്‍ത്തോമ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് പന്തളം യുപിഎസിലെ വിദ്യാര്‍ത്ഥി ശ്രാവണ വി മനോജ് അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ.എല്‍പിഎസിലെ വിദ്യാര്‍ത്ഥി നെഹ്സിന കെ നദീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ റാന്നി മാടമണ്‍ ഗവ. യുപിഎസിലെ വിദ്യാര്‍ഥി അനാമിക ഷിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു ശിശുദിനസന്ദേശം നല്‍കി. ശിശുക്ഷേമസമിതി വൈസ് പ്രിസഡന്റ് ആര്‍ അജിത്കുമാര്‍ ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്തു. സംസ്ഥാന അധ്യാപിക അവാര്‍ഡ് നേടിയ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാമിനെ യോഗത്തില്‍ ആദരിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളുടേയും എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശിശുദിനം ആഘോഷിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ ടികെ ജി നായര്‍, ജില്ലാ സെക്രട്ടറി ജി പൊന്നമ്മ, വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, സംഘാടകസമിതി അംഗങ്ങളായ രാജന്‍ പടിയറ, കലാനിലയം രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...