ജില്ലാതല പട്ടയമേള മാർച്ച്‌ 8ന് മലപ്പുറത്ത് നടക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: റവന്യൂ വകുപ്പ് നടത്തുന്ന ജില്ലാ തല പട്ടയമേള മാർച്ച്‌ 8ന് മലപ്പുറത്ത് നടക്കും. വാരിയൻ കുന്നത്ത് സ്മാരക മുൻസിപ്പൽ ടൗൺ ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പട്ടയമേള റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായിയാണ് പട്ടയമേള നടക്കുന്നത്. മേളയിൽ 6532 പട്ടയങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. അതേസമയം കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷനാവും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാല് സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് തന്നെ നടക്കും. രാവിലെ ഒമ്പതിന് കാട്ടിപ്പരുത്തി, 11 ന് കോട്ടയ്ക്കല്‍, ഉച്ചയ്ക്ക് 12 ന് പൊന്മള, വൈകുന്നേരം അഞ്ചിന് ചീക്കോട് എന്നീ സ്മാർട്ട്‌ വില്ലേജോഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി നിര്‍വ്വഹിക്കും.

കൂടാതെ പട്ടയമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളില്‍ എഡിഎം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍മാരായ അന്‍വര്‍ സാദത്ത്, പി.എം. സനീറ, എസ്.എസ്.സരിന്‍, എം.എൽ.എമാരുടെ പ്രതിനിധികൾ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....